സിനിമാ സിരിയൽ പ്രവർത്തകരെ പട്ടിണി മരണത്തിൽ നിന്നും അടിയന്തിരമായി രക്ഷപ്പെടുത്തണം; പുഷ്പാ ശശിധരൻ 

സിനിമാ സിരിയൽ പ്രവർത്തകരെ പട്ടിണി മരണത്തിൽ നിന്നും അടിയന്തിരമായി രക്ഷപ്പെടുത്തണം; പുഷ്പാ ശശിധരൻ 


കോവിഡ് 19 നുമായി ബന്ധപ്പെട്ട് സ്തംഭനത്തിലായ സിനിമാ സീരിയൽ രംഗത്തെ അഭിനേതാക്കൾക്കും ലൈറ്റ് ബോയ്, ലൊക്കേഷൻ സഹായികൾ, മേക്കപ്പ് രംഗത്ത് പ്രവർത്തികുന്നവർ ഉൾപ്പെടെ എല്ലാ സങ്കേതിക പ്രവർത്തകർക്കും സർക്കാർ അടിയന്തിരമായി സൗജന്യമായാ തന്നെ രണ്ട് മാസത്തെ റേഷൻ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും പതിനായിരം രൂപയും ഉടൻ നൽകി ഈ രംഗത്തുള്ളവരുടെ ജീവിതം പിടിച്ചു നിർത്തണമെന്നും അല്ലാത്തപക്ഷം സാസ്‌കാരിക കേരളം കാണാൻ പോകുന്നത് ഇക്കൂട്ടരുടെ കൂട്ട ആത്മഹത്യകളൊ പട്ടിണി മരണങ്ങളോ ആയിരിക്കുമെന്ന് എഐഡിഎംകെ നേതാവ് പുഷ്പാ ശശിധരൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.

കലാകാരൻമാർ പൊതുവെ സമാധാനപ്രിയരും അക്രമമാർഗങ്ങളെ അനുകരിക്കാത്തവരുമാണ്. കരയുന്ന കുഞ്ഞിനേപാല് ലഭിക്കു എന്നതായി കേരളത്തിലെ അവസ്ഥ. കോലാഹല പൂർണവും അക്രമ സമരമാർഗങ്ങളും നടത്തുന്നവർക്ക് മാത്രമായി സർക്കാർ സഹായങ്ങൾ ലോക് ഡൗൺ തുടങ്ങിയതോടെ പട്ടിണിയിലായ കലാകാരൻമാരുടെ കുടുംബങ്ങൾ പലതും പട്ടിണിയുടെ കയത്തിൽ മുങ്ങി താണ് കൊണ്ടിരിക്കയാണ് അഭിമാനത്തെ ഭയന്ന് പലരും ചുണ്ടുകളിൽ പുഞ്ചിരി പകർത്തി അഭിനയിക്കുകയാണ്. ഈ രംഗത്തുള്ള സംഘടനകൾ  താരമൂല്യം കൂടിയതും വലിയ തുകകൾ പ്രതിഫലം വാങ്ങുന്നവരുടെ ക്ഷേമത്തിൽ മാത്രമാണ് തത്പരരായി ചേർന്നിരികുന്നത്. മറ്റുള്ളവരെ വളരെ പരിഹാസപാത്രമായി ഇവർ കാണുന്നു. ഇവർക്ക് ലഭിക്കുന്ന തുഛമായ പ്രതിഫലത്തിൽ നിന്നാണ് കഥാപാത്രങ്ങൾക്കായുള്ള കോസ്റ്റുമുകളുടെ ചിലവ് സ്വയം കണ്ടെത്തുന്നത് എങ്കിലെ പുതിയ വേഷങ്ങൾ ചെയ്യാൻ സാധികുന്നത്.

കൊറോണ കാലം വരെ ദൈനം ദിനം ഇങ്ങനെ ലഭിച്ച പണം കൊണ്ട് ജീവിതം തള്ളിനീക്കിയിരുന്നവർ പെട്ടെന്ന് ദാരിദ്രത്തിന്റെ വറുതിയിലേക്ക് വീണ് കഴിഞ്ഞു. അവരും ഈ നാടിന്റെ ജീവനാഡിയാണ് അവരെ ചേർത്ത് നിർത്തേണ്ടത് ഇന്നാട്ടിലെ ഓരോ പൗരന്റെയും കടമയാണ് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അവർ ഇ നാടിന്റെ സ്വത്താണ്. സാംസ്‌കാരിക സമ്പന്നമായ കേരളം അവരെ കരുതലോടെ കുടെ നിർത്തണം, അവരുടെ ആത്മഹത്യകൾക്കായ് സർക്കാർ കാത്ത് നിൽകാതെ അടിയന്തിരമായി ഇക്കാര്യത്താൽ ഇടപെടണമെന്നും പുഷ്പാ ശശിധരൻ കേന്ദ്ര സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു